ഫോക്ക്ലോർ ദിനത്തിൽ പ്രശസ്ത തെയ്യം കലാകാരനായ നാറാത്തെ എം.വി ബാലകൃഷണൻ പണിക്കറെ പൊന്നാട അണിയിച്ചു ആദരിച്ചു

 


നാറാത്ത് :- ഇന്നത്തെ ലോക നാട്ടറിവ് ദിനത്തിൽ സാംസ്‌കാരികവകുപ്പിന്  വജ്രജൂബിലി ഫെല്ലോഷിപ്പ് ഇരിക്കൂർ ബ്ലോക്കിലെ കലാകാരന്മാരായ ബിജു പണിക്കർ ,നിഖിൽ വി എന്നിവർ ചേർന്ന് പ്രശസ്ത തെയ്യം കലാകാരനായ നാറാത്തെ എം.വി ബാലകൃഷണൻ പണിക്കറെ പൊന്നാട അണിയിച്ചു ആദരിച്ചു.

എം.വി ബാലകൃഷണൻ പണിക്കർ 8 ആം വയസിൽ ആടി വേടൻ കെട്ടി തെയ്യ രംഗത്ത് അരങ്ങേറ്റം കുറിച്ച് , മലയ സമുദായത്തിൽ ഉൾപെടുന്ന ഒട്ടുമിക്ക തെയ്യ കോലങ്ങളും ഈ വയസിലുള്ളിൽ കെട്ടാൻ സാധിച്ച തെയ്യം കലാകാരനാണ്.

18 ആം വയസിൽ വയൽ തിറ മഹോത്സവത്തിൽ വിഷ്ണുമൂർത്തി തെയ്യം കഴിച്ച് പട്ടും വളയും കരുമാരത്ത് ഇല്ലം തന്ത്രി കൈയ്യാലെ വാങ്ങി പണിക്കർ ആചാരം ലഭിച്ച ശേഷം തീച്ചാമുണ്ഡി , ഘണ്ഠാകർണൻ, പൊട്ടൻ തെയ്യം , മടയിൽ ചാമുണ്ഡി, രക്ത്യേശരി, രക്ത ചാമുണ്ഡി, കരിക്കുട്ടി ശാസ്തപ്പൻ, ഭൈരവൻ ഗുളികൻ, പൂക്കുട്ടി ശാസ്തപ്പൻ , എന്നിങ്ങനെ നിരവധിയായുള്ള തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ട്.. 

 വാദ്യ രംഗത്തും, അണിയല നിർമാണത്തിലും തന്റെതായ മുദ്ര പതിപ്പിക്കാൻ സാധിച്ച ഇദ്ദേഹത്തിന് 2014 ദേശീയ ദളിത് സാഹിത്യ അക്കാദമിയുടെ തിരുവള്ളുവർ അവാർഡും, 2016 ൽ ഫോക് ലോർ അക്കാദമിയുടെ പുരസ്കാരവും ലഭിക്കുകയുണ്ടായി. അതിനു പുറമെ നിരവധി സംസകാരിക കേന്ദ്രങ്ങളി ൽ നിന്നും ജനകീയ സദസുകളിൽ വച്ചു പുരസ്കാരങ്ങളും ആദരവും ലഭിച്ചിട്ടുണ്ട് നാറാത്തെ എം.വി ബാലകൃഷണൻ പണിക്കർക്ക്.

Previous Post Next Post