കൊളച്ചേരി: കർണാടകയിലെ കേന്ദ്ര സർവകലാശാലയിൽ നിന്ന് മെഡിക്കൽ സൈക്കാട്രിക് സോഷ്യൽ വർക്കിൽ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ പന്ന്യൻകണ്ടിയിലെ അൻസില സികെവി, സാമ്പത്തിക ശാസ്ത്രത്തിൽ പി.ജിയും എംഫിലും പൂർത്തിയാക്കി അഴീക്കോട് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ്-ടു അധ്യാപകനായി നിയമിതനായ ഉമർ ശാദുലി കയ്യംകോട് എന്നിവർക്ക് കൊളച്ചേരി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി അനുമോദനം നൽകി.
കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി സംഗമം ഉത്ഘാടനം ചെയ്തു. സൈനുദ്ധീൻ ചേലേരി ജേതാക്കളെ പരിചയപ്പെടുത്തി.
പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ദുൽ അസീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ എം ശിവദാസൻ, ഹരിത വിമൻസ് കോളേജ് പ്രസിഡണ്ട് ഫർഹാന പള്ളിപ്പറമ്പ എന്നിവർ പ്രസംഗിച്ചു.
ഉമർ ശാദുലിക്കും അൻസിലക്കുമുള്ള ഉപഹാരരങ്ങൾ അബ്ദുൽ കരീം ചേലേരിയും അൻസിലക്കുള്ള കാഷ് അവാർഡ് ഗോബൽ കെഎംസിസി പ്രസിഡണ്ട് ജമാൽ കമ്പിലും സമ്മാനിച്ചു. ഡി പി സി (ജില്ലാ ആസൂത്രണ സമിതി) അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ. താഹിറക്കുള്ള പ്രത്യേക ഉപഹാരം സൈനുദ്ധീൻ ചേലേരി സമ്മാനിച്ചു.
കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക എഫ് ബി പേജ് അൻസിലയും ഉമർ ശാദുലിയും ചേർന്ന് പ്രകാശനം ചെയ്തു.
കൊളച്ചേരി പഞ്ചയാത്ത് ഗ്ലോബൽ കെഎംസിസി പ്രസിഡണ്ട് ജമാൽ കമ്പിൽ സ്വാഗതവും മീഡിയ കോർഡിനേറ്റർ അഹമദ് കമ്പിൽ നന്ദിയും പറഞ്ഞു.