എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്ക് പിഴ കൊടുക്കണം

 


മുംബൈ: എടിഎമ്മിൽ പണമില്ലെങ്കിൽ ബാ ങ്കിൽനിന്ന് പിഴ ഈടാക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഒക്ടോബർ 1 മുതൽ പ്രാബല്യ ത്തിൽ വരും. മാസത്തിൽ ആകെ 10 മണിക്കു റെങ്കിലും എടിഎമ്മിൽ പണമില്ലാത്ത സ്ഥിതി വന്നാൽ ആ എടിഎമ്മിന്റെ ഉടമയായ ബാങ്ക് 10,000 രൂപ പിഴ നൽകേണ്ടിവരും.


പലപ്പോഴും എടിഎമ്മുകളിൽ പണം നിറ യ്ക്കുന്നതിൽ ബാങ്കുകളുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടാകുന്നത് ഉപയോക്താക്കളെ വലയ്ക്കുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ ഇടപെടൽ.

Previous Post Next Post