കയരളം:-സംസ്കൃത ഭാഷയിൽ ഡോക്ട്രേറ്റ് നേടിയ കയരളം സ്വദേശി കെ.ഒ. പ്രണത .എസ് .നമ്പ്യാരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കയരളം ബൂത്ത് കമ്മിറ്റി അനുമോദിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് സിന്തസീസ് ഓഫ് ഫിസിക്കൽ ആന്റ് മെന്റൽ ഹൈജീൻ റിഫ്ളക്ടഡ് ഇൻ ബൃഹത്രയ് എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് നേടിയ പ്രണത എസ് നമ്പ്യാർ പിണറായി എ കെ ജി സ്മാരക ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയാണ്.
കോൺഗ്രസ്സ് മയ്യിൽ മണ്ഡലം പ്രസിഡണ്ട് കെ.പി.ശശിധരൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.അഡ്വ: കെ.വി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രൻ, കെ.സി.രാജൻ, ആർ.ദിവാകരൻ, കെ.ഒ.മുരളീധരൻ സംസാരിച്ചു.