നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ആയുർവേദ ആശുപത്രി വളപ്പിലെ O.706 (M3) തേക്ക് മരം ആയുർവേദാശുപത്രി പരിസരത്ത് വച്ച് 10-8-21 തീയ്യതി ചൊവ്വാഴ്ച ഉച്ചക്ക് 3 മണിക്ക് പരസ്യമായ ലേലം ചെയ്തി കൊടുക്കുന്നു.
ലേലത്തിൽ പങ്കെടുക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി 100 രൂപ അനാമത്തായി കെട്ടിവയ്ക്കേണ്ടതും, ലേലം കൊള്ളുന്നയാൾ മുഴുവൻ സംഖ്യയും ബാധകമായ ജി എസ് ടി തുകയും, ആകെ തുക മേൽ 5% വന വികസന നികുതിയം കൂടി അന്നേ ദിവസം തന്നെ അടക്കേണ്ടതാണ്.50% തുക കുറച്ച് വിളി ആരംഭിക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേല ദിവസം പൊതു അവധി ആവുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം നിശ്ചിത സമയത്തും സ്ഥലത്തും ലേലം നടത്തുന്നതായിരിക്കും. ലേല നിബന്ധനകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. പ്രത്യേക കാരണം കൂടാതെ തന്നെ ലേലം നിർത്തി വയ്ക്കുന്നതിനോ, റദ്ദ് ചെയ്യുന്നതിനോ പഞ്ചായത്തിന് / സെക്രട്ടറിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. ലേലം കൊണ്ടയാൾ ലേലം അംഗീകരിച്ച് ഉത്തരവ് ലഭിച്ചതിന് ശേഷം മാത്രമേ ലേല വസ്തുക്കൾ കൊണ്ടു പോകാൻ പാടുള്ളൂ എന്നും അറിയിക്കുന്നു.