എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയം അനുമോദിച്ചു

 



ചേലേരി
:-എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അനഘ ഹരിദാസിനെ ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയം  അനുമോദിച്ചു.

വായനശാലയിൽ വെച്ച് കോവിഡ് മാനദണ്ഡപ്രകാരം  നടന്ന ചടങ്ങിൽ വായനശാല പ്രസിഡൻ്റ് ശ്രീ  കെ മുരളീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

എടക്കാട് ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ശ്രീതി സി എം പ്രസീത ടീച്ചർ ഉപഹാരം നൽകി. ശ്രീ എൻ വി പ്രേമാനന്ദൻ, ശ്രീ രവീന്ദ്രൻ മാസ്റ്റർ, ശ്രീ കെ എം രാജശേഖരൻ, ശ്രീ ഹരിദാസൻ മാസ്റ്റർ, ശ്രീ കലേഷ്  തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. 

കുമാരി അനഘ അനുമോദനത്തിന് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിന് ശ്രീ കെ വിനോദ് കുമാർ സ്വാഗതവും, ശ്രീ ബേബി രഞ്ജിത് നന്ദിയും പറഞ്ഞു.

Previous Post Next Post