ഉത്തരേന്ത്യന്‍ മുസ്‌ലിം നവോത്ഥാനത്തിന് കേരള മോഡല്‍ ഫലപ്രദം: ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍


കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അഹ്‌സന്‍ 2021-23 കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു. 

ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി കെ എന്‍ മുസ്തഫ സാഹിബ് ഉദ്ഘാടനം ചെയ്തു.

'ഇന്ത്യന്‍ മുസ്‌ലിം: ചേര്‍ത്തു പിടിക്കാം, നല്ലൊരു നാളേക്കായി' എന്ന പ്രമേയത്തില്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ വിഷയാവതരണം നടത്തി. അഹ്‌സന്‍ പ്രസിഡന്റ് ഹസ്‌നവി റഫീഖ് ഹുദവി അധ്യക്ഷനായി. എ. ടി മുസ്തഫ ഹാജി, , കബീര്‍ കണ്ണാടിപ്പറമ്പ്, അമീന്‍ ആറാംപീടിക, എസ്. പി അബ്ദുള്ള ഹാജി ഏഴാംമൈല്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, യുസുഫ് ഹാജി, ഹസ്‌നവി ഷഫീഖ് ഹുദവി, ഡോ. ഉവൈസ് ഹുദവി, അബ്ദുല്‍ വഹാബ് ഇരിക്കൂര്‍, ഹസ്‌നവി അസ്‌ലം ഹുദവി, ശരീഫ് ഹസ്‌നവി, നൗഫല്‍ ഹസ്‌നവി ഫാറൂഖ് ഹുദവി, ശനാസ് ഹസ്‌നവി മുണ്ടേരി, അജ്മല്‍ ഹസ്‌നവി തുടങ്ങിയവര്‍ സംബന്ധിച്ചു.

സിറാജുദ്ധീന്‍ ഹസ്‌നവി സ്വാഗതവും ഹസ്‌നവി സകരിയ ഹുദവി നന്ദിയും പറഞ്ഞു.

Previous Post Next Post