കമ്പിൽ :- കമ്പിൽ ലത്വീഫിയ്യ: ഇസ്ലാമിക് സെൻ്റർ സയ്യിദ് ഹാശിം തങ്ങൾ അനുസ്മരണവും, പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. KLIC മീറ്റിംഗ് ഹാളിൽ ചേർന്ന അനുസ്മരണ യോഗം സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്തു.
അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി അനുസ്മരണ പ്രഭാഷണം നടത്തി.കമ്പിൽ ഖത്വീബ് മുഹമ്മദലി ഫൈസി അദ്ധ്യക്ഷത വഹിച്ചു.
പി പി സി മുഹമ്മദ് കുഞ്ഞി ഹാജി,ടി സി അശ്രഫ് മാസ്റ്റർ, പി പി ജമാൽ പന്യങ്കണ്ടി, മുഹമ്മദ് ബഷീർ നദവി, സ്വദഖത്തുള്ള മൗലവി ,സക്കരിയ്യ ദാരിമി, നിസാർ എൽ, കെ എൻ മുസ്ഥഫ ,ഏ പി അബ്ദുള്ള, മുജീബ്കമ്പിൽ തുടങ്ങിയവർ സംസാരിച്ചു.