പാവന്നൂർ മൊട്ട ക്ഷീരോൽപാദക സഹകരണ സംഘം കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം നടത്തി

 

മയ്യിൽ: പാവന്നൂർമൊട്ട ക്ഷീരോത്പാദക സഹകരണസംഘം കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമം കെ.പി. മോഹനൻ എം.എൽ.എ. നിർവഹിച്ചു.

ചടങ്ങിൽ 200-ലധികം ക്ഷീരകർഷകർക്ക് ഓണക്കിറ്റുകളുടെ വിതരണവും എം.എൽ.എ. നടത്തി. സംഘം പ്രസിഡന്റ് വേലിക്കാത്ത് ഉത്തമൻ അധ്യക്ഷത വഹിച്ചു.

ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ടി.പി. പ്രേമരാജൻ മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ യൂസഫ് പാലക്കൽ, പി.പി. മിനി, പി.വി. ലക്ഷ്മണൻ, സംഘം ഡയറക്ടർ പി.വി. കുഞ്ഞിരാമൻ, സഹകരണ ഓഡിറ്റർ കെ. ഭാസ്കരൻ, പി.പി. വിനോദ് എന്നിവർ സംസാരിച്ചു. മൂന്നുനിലകളിലായി പണിയുന്ന കെട്ടിടത്തിൽ ക്ഷീരോദ്പാദന വർധനയ്ക്കായുള്ള അത്യാധനിക സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജീകരിക്കാനാണ് സംഘത്തിന്റെ തീരുമാനം.

Previous Post Next Post