മയ്യിൽ :- കോവിഡ് ബോധവത്കരണ സന്ദേശവുമായി കണ്ടക്കൈയിലെ നടക പ്രവർത്തകൻ പി.രാധാകൃഷ്ണൻ മാവേലി യുടെ വേഷമണിഞ്ഞ് ഇത്തവണയും മയ്യിൽ ടൗണിലെത്തി. കഴിഞ്ഞ വർഷവും ഇദ്ദേഹം കോവിഡ് സന്ദേശങ്ങൾ നൽകി മയ്യിൽ ടൗണിൽ മാവേലിയുടെ വേഷത്തിൽ എത്തിയിരുന്നു.
കോവിഡ് വ്യാപന സാഹചര്യം ഒഴിവാക്കുന്നതിനു ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മാവേലി പ്രജകളോട് നിർദേശിച്ചു. നാടക പ്രവർത്തകനായ വിനോദ് ടി കണ്ടക്കൈയാണ് ചമയം. ഏകോപനം സജീവ് അരിയേരി ആണ്.