മലപ്പട്ടം :- മലപ്പട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ഭവനിൽ വച്ച് രാജീവ് ഗാന്ധി ജന്മദിനാഘോഷവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് എം പി രാധാകൃഷ്നന്റെ അധ്യക്ഷതയിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി പ്രഭാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി തമ്പാൻ, മണ്ഡലം വൈസ് പ്രസിഡന്റ് സജീവൻ തുടങ്ങിയവർ സംസാരിച്ചു. അജിൽ പ്രഭാകരൻ സ്വാഗതവും സുബോധ് നന്ദിയും രേഖപ്പെടുത്തി.