കുറ്റ്യാട്ടൂരിൽ ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘം യുവാവിൻ്റെ കാലുകൾ തല്ലിയൊടിച്ചതായി പരാതി

 

 

കുറ്റ്യാട്ടൂർ :- വാടകമുറിയിൽ താമസിക്കുന്ന യുവാവിന്റെ ഇരുകാലുകളും കമ്പിപ്പാരകൊണ്ട് തല്ലിയൊടിച്ചു.

കുറ്റ്യാട്ടൂർ കോറളാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ബിസ്മില്ല സ്റ്റോഴ്‌സിനു മുകളിൽ താമസിക്കുന്ന കുഞ്ഞുമോനാ (40)ണ് ഗുരുതരമായി പരിക്കേറ്റ് ജില്ലാ ആസ്പത്രിയിലുള്ളത്.

ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കാണ് സംഭവം. ഓട്ടോറിക്ഷയിലെത്തിയ മുന്നുപേരാണ് സംഭവത്തിനു പിന്നിലെന്നും അതിലൊരാൾ കൂടെ ജോലിചെയ്തിരുന്ന ആളാണെന്നുമാണ് ഇയാൾ പറയുന്നത്.

തേപ്പ്തൊഴിലാളിയായ കുഞ്ഞുമോൻ തിരുവനന്തപുരം സ്വദേശിയാണ്. നാലുമാസംമുമ്പാണ് കോറളാട്ട് വാടകമുറിയിൽ താമസിക്കാൻ തുടങ്ങിയത്. വാക്‌തർക്കത്തിനൊടുവിൽ കമ്പിപ്പാര കൊണ്ട്‌ അടിയേറ്റതിനാൽ വലതുകാലിന്റ മുട്ടിനുതാഴെ ഒടിഞ്ഞു തൂങ്ങിയിരുന്നു. ഇടതുകാലിനും മാരകമായി പരിക്കേറ്റിട്ടുണ്ട്.

നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞുമോനെ ജില്ലാ ആസ്പത്രിയിലെത്തിച്ചത്. മയ്യിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Previous Post Next Post