കൊളച്ചേരി :- എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അനഘ ഹരിദാസിനെ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റി ആദരിച്ചു.
അനഘയുടെ സ്വവസതിയിൽ നടന്ന ചടങ്ങിൽ കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. സജ്മ എം ഉപഹാരം നൽകി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേലേരി മണ്ഡലം പ്രസിഡൻ്റ് ശ്രീ പ്രേമാനന്ദൻ മൂവർണ്ണ ഹാരം അണിയിച്ചു.