പള്ളിപ്പറമ്പ് :-എസ്എസ്എഫ് കൊളച്ചേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു .2 ദിനങ്ങളിലായി ഓൺലൈൻ പ്ലാറ്റ്ഫോം മുഖേന നടന്ന സാഹിത്യോത്സവിൽ 7 യൂണിറ്റുകളിൽ നിന്നും ഇരുന്നൂറ് മത്സരാർത്ഥികൾ മാറ്റുരച്ചു.
സാഹിത്യോത്സവിൽ ടീം പള്ളിപ്പറമ്പ് യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ടീം കാവുംചാൽ,ടീം പന്ന്യങ്കണ്ടി യഥാക്രമം രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി . പന്ന്യങ്കണ്ടി
യൂണിറ്റിലെ ശസിൻ കലാപ്രതിഭയും,പള്ളിപ്പറമ്പ് യൂണിറ്റിലെ ബിഷർ സർഗ്ഗ പ്രതിഭയുമായി തെരഞ്ഞെടുത്തു.
സമാപന സംഗമം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റഹീം കാവുംചാൽ ൻറെ അധ്യക്ഷതയിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഫിർദൗസ് സഖാഫി ഉദ്ഘാടനം നിർവഹിച്ചു.എസ് എസ് എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി സാലിം പാമ്പുരുത്തി ഫല പ്രഖ്യാപനം നടത്തി. എസ് വൈ എസ് കമ്പിൽ സോൺ പബ്ലിക് റിലേഷൻ സെക്രട്ടറി അഷ്റഫ് ചേലേരി , മുദ്ദസിർ, എന്നിവ പ്രസംഗിച്ചു.
കെപി റിസ്വാൻ നന്ദിയും പറഞ്ഞു.