ചാത്തമ്പള്ളി കണ്ടൻ നാടക പ്രവർത്തകർ ഒത്തുചേരുന്നു

കൊളച്ചേരി:-കണ്ണൂർ നേതാജി തീയ്യറ്റേർസ് 23 വർഷം മുമ്പ് നിരവധി സ്റ്റേജുകളിൽ അവതരിപ്പിച്ച "ചാത്തമ്പള്ളി കണ്ടൻ" നാടകത്തിൽ വേഷമിട്ട നടീനടന്മാരും ,സംവിധായകനും 23 വർഷത്തിന് ശേഷം സംഗമിക്കുയാണ്.

 നേതാജി നാടക ഓർമ്മകളുമായി നമ്മൾ" എന്ന പേരിൽ നടക്കുന്ന കൂട്ടായ്മ സപ്തംബർ 11 ശനിയാഴ്ച ചേലേരി യു പി സ്കൂളിലാണ്  നടക്കുന്നത്.

വിഷകണ്ടൻ തെയ്യത്തിൻ്റെ ഉദ്ഭവമാണ് നാടകത്തിൻ്റെ ഇതിവൃത്തം .


ഇ പി കൃഷ്ണൻ നമ്പ്യാർ രചിച്ച ചാത്തമ്പള്ളി കണ്ടൻ എന്ന ചരിത്ര നോവലിൻ്റെ നാടകാവിഷ്ക്കാരമാണ്. പവിത്രൻ കണ്ണാടി പറമ്പ് രചിച്ച നാടകം രാജേന്ദ്രൻ നാറാത്ത് സംവിധാനം  നിർവ്വഹിച്ചു.

കരുമാരത്ത് ഇല്ലക്കാർ നാടകത്തിനെതിരെ കോടതിയിൽ പരാതി നൽകിയതിനാൽ കോടതി നിയോഗിച്ച കമ്മീഷൻ്റെ മുന്നിലാണ് ആദ്യ അവതരണം നടന്നത്.

 എം.പി ഗോപാലകൃഷ്ണൻ ,ജനാർദ്ദനൻ , ശ്രീധരൻ സംഘമിത്ര ,മക്കൂട്ടൻ പുരുഷോത്തമൻ, ബേബി ,ദേവരാജൻ ,ഇ പി വിജയൻ ,കൃഷ്ണൻ നൂഞ്ഞേരി, വിനോദ് കുമാർ, അശോകൻ കൊളച്ചേരി ,സിന്ധു ,പ്രമീള നാറാത്ത് തുടങ്ങിയവരാണ് വേഷമിട്ടത് .

Previous Post Next Post