സാമുദായിക സൗഹൃദം തകർക്കാനുള്ള ഗുഡാലോചന ; യുവാക്കൾ ജാഗ്രത പാലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി

 



കൊളച്ചേരി: -  കേരളത്തിൽ നില നിൽക്കുന്ന സാമൂഹികവും സാമുദായികവുമായ ഐക്യം തകർക്കാനുള്ള ചില ഗൂഡശക്തികളുടെ കെണിയിൽ യുവാക്കൾ പെട്ട്പോവരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി.നസീർ പറഞ്ഞു.

 സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള കാലത്ത് അറിഞ്ഞോ അറിയാതെയോ നാം നടത്തുന്ന ഇടപെടലുകൾ നൂറ്റാണ്ടുകളായി നാം കാത്ത് സൂക്ഷിച്ച്പോരുന്ന സാമുദായിക സൗഹാർദ്ധത്തിന്റെ തകർച്ചയ്ക്ക് കാരണമാവും. സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള വേദിയാക്കി കേരളത്തെ മാറ്റരുതെന്നും പിണറായിയുടെയും സി.പി.എംന്റെയും മൗനം അൽഭുതപ്പെടുത്തന്നതാണെന്നും കൊളച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച ഹരിതപഥം രാഷ്ട്രീയ പഠന ശിൽപശാല പാട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


 പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി അദ്ധ്യക്ഷത വഹിച്ചു "ജനാധികാര വസന്തത്തിന് നിലാവിന്റെ കൊടിയടയാളം " എന്ന വിഷയം അബൂട്ടി മാസ്റ്റർ ശിവപുരം അവതരിപ്പിച്ചു. ഉപഹാര സമർപ്പണം മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ കൊടിപ്പൊയിൽ നിർവ്വഹിച്ചു. 


മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം. അബ്ദുൽ അസീസ്, തളിപ്പറമ്പ് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശഫീഖ് മാസ്റ്റർ കുപ്പം, വൈസ് പ്രസിഡണ്ട് സലാം കമ്പിൽ, പഞ്ചായത്ത് ട്രഷറർ നസീർ പി.കെ.പി, അബ്ദു പള്ളിപ്പറമ്പ്, അബ്ദു പന്ന്യങ്കണ്ടി, കെ.സി മുഹമ്മദ് കുഞ്ഞി,

ഖമറുദ്ധീൻ ദാലിൽ സംസാരിച്ചു യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം സ്വാഗതവും സെക്രട്ടറി ഇസ്മായിൽ കായച്ചിറ നന്ദിയും പറഞ്ഞു.

Previous Post Next Post