തിരുവനന്തപുരം:- കർഷക സംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ച 27-ന് സംസ്ഥാനത്ത് ഹർത്താൽ നടത്താൻ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി തീരുമാനിച്ചു. ആറുമുതൽ ആറുവരെയാണ് ഹർത്താൽ.
പാൽ, പത്രം, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി പ്രവർത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കണമെന്ന് സമരസമിതി നേതാക്കളായ ആർ. ചന്ദ്രശേഖരൻ, എളമരം കരീം എം.പി., കെ.പി. രാജേന്ദ്രൻ എന്നിവർ അഭ്യർഥിച്ചു. മോട്ടോർ തൊഴിലാളി സംഘടനകൾ പണിമുടക്ക് തീരുമാനിച്ചിട്ടുണ്ട്.
22-ന് പ്രധാന തെരുവുകളിൽ ജ്വാല തെളിയിച്ച് ഹർത്താലിന്റെ വിളംബരം അറിയിക്കും.