ഇരിക്കൂറിൽ ദൃശ്യം മോഡൽ കൊല. കൊന്ന ശേഷം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടി; സുഹൃത്ത് അറസ്റ്റിൽ


ഇരിക്കൂർ :- 
രണ്ടുമാസം മുമ്പ് കാണാതായ ഇതര സംസ്ഥാന തൊഴിലാളി അഷീഖുൽ  ഇസ്ലാമിനെ കൊന്ന് കുഴിച്ച് മൂടിയായി കണ്ടെത്തി.  അഷീഖുലിന്റെ സുഹൃത്ത് പരേഷ്നാഥ് ആണ് കൊലപാതകം നടത്തിയത്. ബംഗാൾ സ്വദേശിയായ പരേഷ്നാഥ് മണ്ഡലിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

കൊലപാതകം നടത്തിയ ശേഷം മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഇരിക്കൂർ പോലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്.

ബിൽഡിങ്ങിലെ ഒന്നാം നിലയിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒന്നാം പ്രതി പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ മതുരപൂർ പരേഷ്നാഥ് മണ്ഡൽ (27) ചുറ്റിക കൊണ്ട് തലക്കടിക്കുകയും രണ്ടാം പ്രതിയായ പരീക്ഷ് നാഥ് മണ്ടലിന്റെ  ഭാര്യയുടെ സഹോദരൻ ഗണേഷ് മണ്ഡൽ (53) വായ മൂടിക്കെട്ടി. ഇരുവരും ചേർന്ന് ചാക്കിൽ കെട്ടി താഴത്തെ നിലയിലെ ശുചിമുറിയിൽ കുഴിച്ചിട്ട്  കോൺക്രീറ്റ് ചെയ്തു.കൊലപാതകത്തിന് ശേഷം  അഷീഖിന്റെ മൊബൈലും 7000 രൂപയും പ്രതികൾ മോഷ്ടിച്ച് ബോംബെയിലേക്ക് കടന്നുകളഞ്ഞു.

അഷീഖിന്റെ ബന്ധുക്കൾ  കാണ്മാനില്ലായെന്ന്  ഇരിക്കൂർ പോലീസിൽ പരാതിപ്പെടുകയും  ഇവരെ രണ്ടു പേരെയും സംശയമുള്ളതായി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇരിക്കൂർ പോലീസ് കേസ് എടുക്കുകയും  വിശദമായി അന്വേഷിക്കുകയും ചെയ്തു.

  പ്രാഥമിക അന്വേഷണത്തിൽ വിവരങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ മാസങ്ങൾക്കുശേഷം കണ്ണൂർ റൂറൽ ജില്ലാ മേധാവി നവനീത് ശർമയുടേയും ഇരിട്ടി ഡി.വൈ.എസ്.പി പ്രിൻസ് എബ്രഹാമിന്റെയും നിർദ്ദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടുകൂടി ഇരിക്കൂർ എസ്.ഐ എൻ. വി ഷീജു, എ.എസ്.ഐ റോയി ജോൺ, സി.പി.ഒമാരായ കെ.ഷംഷാദ്, ശ്രീലേഷും എന്നിവർ ബോംബെയിൽ എത്തുകയും പ്രതികളുടെ മൊബൈൽ ടവർ  ലൊക്കേറ്റ് ചെയ്ത് ബോംബെ ഗുജറാത്ത്‌ ബോർഡറിലെ 100 കിലോമീറ്റർ അകലെയുള്ള പാൽഗർ ജില്ലയിൽ വെച്ച് കെട്ടിടത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്ന ജോലിസ്ഥലത്ത് വെച്ച് പ്രതിയെ പിടികൂടി വിമാനമാർഗം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിക്കുകയും  കസ്റ്റഡിയിലെടുക്കുകയും  ചെയ്തു. രണ്ടാമത്തെ പ്രതി നാട്ടിലേക്ക് കടന്നു കടന്നതായി ഒന്നാംപ്രതി പോലീസിനു മൊഴി നൽകി.


ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ഇരിക്കൂർ അൻസാർ മസ്ജിദിന് മുൻവശമുള്ള കെ.വി മുനീറിന്റെ ബിൽഡിംഗിൽ പ്രതിയെ എത്തിക്കുകയും കണ്ണൂർ എസ്. പി നവനീത് ശർമ്മ,ഇരിട്ടി ഡി.വൈ.എസ്

പി പ്രിൻസ് എബ്രഹാം,  ഇരിക്കൂർ എസ്. ഐ എൻ.വി ഷീജു, തളിപ്പറമ്പ് തഹസിൽദാർ, ഇരിക്കൂർ വില്ലേജ് ഓഫീസർ, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് ,കെ9 ഡോഗ് സ്‌ക്വാഡ്, കണ്ണൂർ ഫോറൻസിക് ഡി.സി. പി ഓഫീസർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. രാഷ്ട്രീയ പ്രതിനിധികളും വൻ ജനക്കൂട്ടവും അഞ്ചു മണിക്കൂറോളം സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

രണ്ടാം പ്രതിയായ ഗണേഷ് മണ്ഡലിനെ പിടികൂടാനുള്ള ഊർജിതമായ ശ്രമം നടന്നുവരുന്നതായി ഇരിക്കൂർ എസ്.ഐ എൻ.വി ഷീജു അറിയിച്ചു.


Previous Post Next Post