കണ്ണാടിപ്പറമ്പിൽ കെ എസ് ഇ ബി സബ്ബ് സെൻ്റർ അനുവദിക്കണം

 

കണ്ണാടിപ്പറമ്പ്: കണ്ണൂരിൽ നടക്കുന്ന സി പി ഐ ( എം) ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിൻ്റെ മുന്നോടിയായുള്ള സി.പി.ഐ എം കൊറ്റാളി ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു

കണ്ണാടിപ്പറമ്പ് കേന്ദ്രീകരിച്ച് കെ.എസ്.ഇ.ബി.സബ് സെൻറർ അടിയന്തിരമായി അനുവദിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. 

നിലവിൽ പതിമൂവായിരത്തിലധികം ഉപഭോക്താക്കളുള്ള കണ്ണാടിപ്പറമ്പ് പ്രദേശത്ത് കെ.എസ്.ഇ ബി സബ്ബ് സെൻറർ സ്ഥാപിക്കുക എന്നത് കണ്ണാടിപ്പറമ്പിലെ ജനങ്ങളുടെ വളരെ കാലത്തെ ആവശ്യമാണ്. 

സമ്മേളനത്തിൽ എo.വി.സത്യനാരായണൻ പതാക ഉയർത്തി . കെ.രമേശൻ്റ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സി.പി.ഐ.എം മയ്യിൽ ഏരിയാ കമ്മിറ്റി അംഗം പി.വി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഇ.ഗംഗാധരൻ ,കെ ബൈജു,എൻ.കെ.നാരായണൻ,കെ.ഇബ്രാഹിം കുട്ടി  എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. 

ബ്രാഞ്ച് സിക്രട്ടറിയായി കെ.വി. പ്രജിത്തിനെ  തിരെഞ്ഞെടുത്തു

Previous Post Next Post