കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂരിലെ ആദ്യകാല കമ്യുണിസ്റ്റ് പാർട്ടി നേതാവ് പൊറോലത്തെ പൂഞ്ഞേൻ ഹൗസിൽ പൂഞ്ഞേൻ ഗോവിന്ദൻ (89) നിര്യാതനായി.
സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. പിന്നീട് എം.വി.രാഘവൻ സിഎംപി രൂപീകരിച്ചപ്പോൾ സിപിഎം വിട്ട് സിഎംപി ചേർന്ന് സിഎംപിയുടെ മയ്യിൽ ഏരിയ കമ്മിറ്റി ഭാരവാഹിയായും തുടർന്നു.
ഭാര്യ രോഹിണി. മക്കൾ പ്രേമജ, പ്രമോദ് (മൈത്രി, നീതി മെഡിക്കൽസ് കണ്ണൂർ), രാജേഷ്, വിജേഷ്.
മരുമക്കൾ രജീഷ്മ, വർഷ, ഉണ്ണി, സരിത.
സഹോദരങ്ങൾ ജാനകി, ശാന്ത, രോഹിണി, പരേതയായ യശോദ.
സംസ്കാരം ശനിയാഴ്ച രാവിലെ 8.30നു പൊറോലം കുറ്റ്യാട്ടൂർ പൊതുശ്മശാനത്തിൽ.