വി കെ അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ കുറ്റ്യാട്ടൂരിൽ അനുശോചന യോഗം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ:-മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് മസ്ലിം ലീഗ് കമ്മറ്റി സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എ അബദുൾ ഖാദർ മൗലവി അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും പ്രതിനിധീകരിച്ച്  കെ കെ അബ്ദുറഹിമാൻ മാസ്റ്റർ, മാണിയൂർ അബ്ദുറഹിമാൻ ഫൈസി ( സമസ്ത കേരള ജംഈയത്തുൽ മുഅല്ലിമീൻ )പി വി സതീശൻ ( കോൺഗ്രസ് )പി ദിവാകരൻ (സിപിഎം ) പുരുഷോത്തമൻ മാസ്റ്റർ (സിപിഐ ),ഇ പി ആർ വേശാല(കൊണ്ഗ്രെസ്സ് എസ് രാഹുലൻ (ഫോർവെർഡ് ബ്ലോക്ക്) )മാണിയൂർ അബ്ദുള്ള ഫൈസി (എസ്കെഎസ്എസ്എഫ്) സി കെ മഹമൂദ് , കെകെഎം ബഷീർ മാസ്റ്റർ,എ കെ ശശിധരൻ,എ എ ഖാദർ, അഷ്‌റഫ്‌ ഫൈസി പഴശ്ശി, സുബൈർ പള്ളിയത്ത്, ബാസിത് മാണിയൂർ തുടങ്ങിയവർ അനുശോചിച്ച് സംസാരിച്ചു.

ഹാഷിം ഇളമ്പയിൽ സ്വാഗതവും ഷംസുദ്ധീൻ പികെ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

Previous Post Next Post