അരയാക്കണ്ടിപാറ:- എസ് .എസ്. എഫ് അഴീക്കോട് സെക്ടർ ഹുസ്‌നുൽ ഖുൽഖ് തർബിയത്ത് ക്യാമ്പ് അരയാക്കണ്ടി പാറ മദ്രസയിൽ വെച്ച് നടന്നു. സെക്ടർ പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ആയനി വയലിന്റെ അധ്യക്ഷതയിൽ ഡോ. അബൂബക്കർ സിദിഖ് പൂതപ്പാറ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് അനസ് അമാനി തളിപ്പറമ്പ ക്ലാസ്സ് അവതരണത്തിന് നേതൃത്വം നൽകി.
എസ്. ജെ. എം വളപട്ടണം റെയിഞ്ച് പ്രസിഡന്റ് A G ഷൗക്കത്തലി അമാനി ,കണ്ണൂർ ഡിവിഷൻ പ്രതിനിധികളായ നൗഫൽ ബദ്ർപള്ളി,ഷമീർ കണ്ണൂക്കര ,മഹല്ല് പ്രസിഡന്റ് പി കെ ഉമർ കുഞ്ഞി . കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് റഫീഖ് സാഹിബ്, എസ്. വൈ. എസ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷാഹിർ ടി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
സെക്ടർ ജനറൽ സെക്രട്ടറി ഉബൈദ് വലിയപറമ്പ് സ്വാഗതവും ദിൽഷാദ് സിവി നന്ദിയും പറഞ്ഞു.