മയ്യിൽ :- മയ്യിൽ നണിയൂർ നമ്പ്രത്തെ വിറക് പുരകത്തി നശിച്ചു. വിദ്യാപോഷിണി വായനശാല സമീപം പി.പി. മുഹമ്മദ് കു ഞ്ഞിയുടെ വീടിന് സമീപത്ത് സ്ഥാപിച്ച വിറക്പുരയാണ് കത്തി നശിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭ വം. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച വിറക് പുര ഭാഗികമായി കത്തിനശിച്ചു. തീപിടിക്കുന്നത് കണ്ട് വീട്ടുകാരും സമീപവാസികളുമെത്തിയാണ് തീയണച്ചത്. വിറക് പുര കത്തിച്ചതാണെന്ന പരാതിയെ തുടർന്ന് മയ്യിൽ ഇൻസ്പെക്ടർ പി.കെ. മോഹിതിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
തീയിട്ട് നശിപ്പിച്ച ഷെഡ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി ,മയ്യിലിന്റെ ഭാരവാഹികൾ സന്ദർശിച്ചു.