കമ്പിൽ :- CPIM പാട്ടയം മേലെ ബ്രാഞ്ച് സമ്മേളനം പാട്ടയം സ.കെ പ്രകാശൻ നഗറിൽ നടന്നു.
മുതിർന്ന പാർട്ടി അംഗം പി എൻ പി ഗഫൂർ പതാക ഉയർത്തി. മയ്യിൽ ഏരിയ കമ്മിറ്റി അംഗം എൻ കെ രാജൻ ഉദ്ഘാടനം ചെയ്തു.
പി ഉത്തമൻ അധ്യക്ഷൻ ആയി.എ പി പ്രമോദ് കുമാർ രക്തസാക്ഷി പ്രേമേയവും കെ വി മനോഹരൻ അനുശോചന പ്രേമേയവും അവതരിപ്പിച്ചു. കൊളച്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സി സത്യൻ ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ ,എം. വി. ഷിജിൻ, കെ പി സജീവ്,എ. കൃഷ്ണൻ ,എം ശ്രീധരൻ എന്നിവർ പങ്കെടുത്തു.
സി.വിജയനെ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി തെരെഞ്ഞടുത്തു.