നാറാത്ത് :- കേന്ദ്ര സർക്കാറിന്റ ജനവിരുദ്ധ നയങ്ങൾക്കെതിരെ CPI (M) ന്റ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ് ടെലഫോൺ എക്സ്ചേചേഞ്ചിനു മുൻപിൽ സംഘടിപ്പിച്ച പരിപാടിയിൽ കാണികൃഷ്ണന്റ അധ്യക്ഷതയിൽ CPM മയ്യിൽ ഏരിയാ കമ്മറ്റിയംഗം കെ വി പവിത്രൻഉദ്ഘാടനം ചെയ്തു.
CPM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി കെ ബൈജു സ്വാഗതം പറഞ്ഞു. CPM മയ്യിൽ ഏരിയാ കമ്മറ്റിയംഗങ്ങളായ ഇ ഗംഗാധരൻ ,പി വി ബാലകൃഷ്ണൻ , ലോക്കൽ കമ്മറ്റിയംഗങ്ങളായ മൊടപ്പത്തി ബാലൻ, എൻ.കെ നാരായണൻ , രാമകൃഷ്ണൻ , അശോകൻ , ഏലിയൻ പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.