'ഡ്രീം ടീം പാമ്പുരുത്തി' പ്രോജക്റ്റ് ലോഞ്ചിംഗ് നടന്നു


പാമ്പുരുത്തി :- 
അനുദിനം മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ യുവ തലമുറയെ സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെ പാമ്പുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗ് നടപ്പിലാക്കുന്ന 'ഡ്രീം ടീം പാമ്പുരുത്തി' പ്രോജക്റ്റ് ലോഞ്ചിംഗ് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻ്റ് സി.പി റഷീദ് നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എം.എം അമീർ ദാരിമി അധ്യക്ഷനായിരുന്നു. ബിലാൽ മുഹമ്മദ് പാലക്കാട് ക്ലാസിന് നേതൃത്വം നൽകി. 

കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് മുസ്തഫ കോടിപ്പോയിൽ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം അബ്ദുൽ അസീസ്, തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് മുൻ വൈസ് പ്രസിഡൻ്റ് എം.മമ്മു മാസ്റ്റർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ സലാം, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷംസീർ മയ്യിൽ, ശാഖാ  മുസ്ലിം ലീഗ് പ്രസിഡണ്ട് എം മുസ്തഫ ഹാജി, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് മൻസൂർ പാമ്പുരുത്തി, സെക്രട്ടറി ജാബിർ പാട്ടയം, യു.എ.ഇ - പാമ്പുരുത്തി കെ.എം.സി.സി പ്രതിനിധി ഇസ്ഹാഖ് കെ.വി എന്നിവർ സംസാരിച്ചു. 

ശാഖാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് എം അനീസ് മാസ്റ്റർ സ്വാഗതവും, സംഘാടക സമിതി കൺവീനർ കെ.സി മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.

Previous Post Next Post