നാറാത്ത് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി "പുതിയ യുഗം പുതിയ ചിന്ത " ക്യാമ്പ് നടത്തി


നാറാത്ത് :- 
നാറാത്ത് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി "പുതിയ യുഗം പുതിയ ചിന്ത " ക്യാമ്പ് നടത്തി. ക്യാമ്പ് നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു.

പുതിയ കാലത്തെ അപ്ഡേറ്റ്‌ ചെയ്യുന്ന പുത്തൻ തലമുറയെ അഡ്രസ്സ്‌ ചെയ്യുന്ന പ്രസ്താനമാണു യൂത്ത്‌ ലീഗെന്ന് നസീർ നെല്ലൂർ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. നൗഫീർ കെസി അധ്യക്ഷത വഹിച്ചു. സിപി റശീദ്‌,പി വി അബ്ദുല്ല മാസ്റ്റർ, പി പി സുബൈർ, ഹക്കീം  അക്സർ പ്രസംഗിച്ചു. സമാപന സെഷൻ കബീർ കണ്ണാടിപ്പറമ്പ്‌ ഉദ്ഘാടനം ചെയ്തു.  

അശ്ക്കർ കണ്ണാടിപ്പറമ്പ്‌ സംഘടന ഘടന, രീതികൾ അവതരിപ്പിച്ചു.മുഹമ്മദലി ആറാം പീടിക,അശ്രഫ്‌ പി പി , മുസമ്മിൽ കെ എൻ, ഇർഫാദ്‌, നിയാസ്‌ കെ വി, ശമ്മാസ്‌,സുഫീൽ ആറാം പീടിക, സൈഫുദ്ധീൻ നാറാത്ത്‌,സഫ്‌വാൻ നിടുവാട്ട്‌ പ്രസംഗിച്ചു.


Previous Post Next Post