മയ്യിൽ :- അഖിലേന്ത്യ കിസാൻ സഭ മയ്യിൽ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ മയ്യിൽ ബസാറിൽ വി.വി.രാഘവൻ അനുസ്മരണ സമ്മേളനം നടത്തി.
പി.പുരുഷോത്തമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, കിസാൻ സഭ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി.രവീന്ദ്രൻ, കെ.വി. ബാലകൃഷ്ണൻ, കെ.സി സുരേഷ്, രമേശൻ നണിയൂർ എന്നിവർ പ്രസംഗിച്ചു.