യു.എൻ ദിനാഘോഷം
മയ്യിൽ:- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി ആൻറ് സി.ആർ.സിയുടെ ആഭിമുഖ്യത്തിൽ യു.എൻ ദിനമാചരിച്ചു. "ലോകസമാധാനവും യുവജനങ്ങളും എന്ന വിഷയത്തിൽ മൊറാഴ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ചരിത്രാദ്ധ്യാപകൻ സി.അനീഷ് പ്രഭാഷണം നടത്തി.മുതലാളിത്ത ലോകം യുദ്ധത്തെ ഒരാഘോഷമാക്കി മാറ്റുകയാണ്. ഇന്ത്യാ പാക്ക് ക്രിക്കറ്റ് മത്സരങ്ങൾ പോലും നവ മാധ്യമങ്ങൾ ഇത്തരത്തിലുള്ള സന്ദേശമാണ് യുവതക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദവും മതമൗലികവാദവും ലോകത്ത് യുദ്ധഭീതി വിതക്കുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്ന് നടന്ന ചർച്ചയിൽ പി.കെ പ്രഭാകരൻ, പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, കെ.വി യശോദ ടീച്ചർ, എ.വി ലളിത ടീച്ചർ,കെ.കെ ഭാസ്ക്കരൻ, പി.ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ യുവജനവേദി ചെയർമാൻ ബാബു പണ്ണേരി അദ്ധ്യക്ഷനായിരുന്നു. ഒ.വി സുരേഷ് (കൺവീനർ, യുവജനവേദി ) സ്വാഗതവും സജിത കെ (ലൈബ്രേറിയൻ ) നന്ദിയും പറഞ്ഞു.