നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ 'പ്രതിഷേധ ചൂട്ട്' സംഘടിപ്പിച്ചു


കമ്പിൽ :- 
നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു.

കർഷക സമരത്തെ ചോരയിൽ മുക്കികൊല്ലുന്ന മോഡി - യോഗി സർക്കാരിന്നെതിരെയും, കർഷകർക്ക് ഐക്യദാർഢ്യവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാന പ്രകാരം ആണ് പ്രോഗ്രാം സംഘടിപ്പിച്ചത്.

കുമ്മാക്കടവിൽ നിന്നും ആരംഭിച്ചു കമ്പിൽ ടൗൺ ചുറ്റി കമ്പിൽ മത്സ്യ മാർക്കറ്റ് പരിസരത്ത് പരിസമാപ്തി കുറിച്ചു.

അഴീക്കോട്‌ മണ്ഡലം യൂത്ത് ലീഗ് പ്രതിനിധി സുഹൈൽ പി പി, നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് നൗഫീർ കെസി,MYL ശാഖ പ്രസിഡണ്ട് കാദർ കെപി, ജനറൽ സെക്രട്ടറി ഷാജിർ പി പി, ട്രഷറർ ഷഫീഖ് പി ടി,IUML ട്രഷറർ സിറാജ്, സമീൽ, ഇർഷാദ്, ഷംസു, അനീസ്,ഖലീൽ, റഹീസ്, ഷംസു, മുഫാസ്, മുത്തലിബ് എന്നിവർ പങ്കെടുത്തു.

Previous Post Next Post