മയ്യിൽ ഗ്രാമപഞ്ചായത്ത് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം നിർവഹിച്ചു.

 

മയ്യിൽ:-ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം  വേളം മൃഗാശുപത്രി പരിസരത്തു വെച്ചു പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്ന നിർവഹിച്ചു..06-10-2021 മുതൽ 03-11-2021 വരെ പഞ്ചായത്തിലെ മുഴുവൻ  കന്നുകാലികളെയും സൗജന്യമായി പ്രതിരോധ  കുത്തിവെപ്പ് നടത്തും.  ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ 

മാരായ സിഇ ദിവ്യ, എൻകെ നിഷാന്ത്, കെകെ രാജൻ എന്നിവർ അടങ്ങിയ സ്ക്വാഡുകൾ കന്നുകാലികൾ ഉള്ള  വീടുകളിലെത്തി കുത്തിവെപ്പ് നടത്തും. ചടങ്ങിൽ വെറ്റിനറി സർജൻ ഡോ: ആസിഫ് എം അഷ്റഫ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം വി അജിത, വാർഡ് മെമ്പർ കെ.ബിജു , ക്ഷീരകർഷകർ എന്നിവർ സംബന്ധിച്ചു.

Previous Post Next Post