ഇന്ന് ലോകഭക്ഷ്യ ദിനം


1945 ഒക്ടോബർ16ന് "എല്ലാവർക്കും ഭക്ഷണം" എന്ന ആപ്തവാക്യം അർത്ഥ പൂർണ്ണമാക്കുന്നത് ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ച ഭക്ഷ്യ കാർഷീകസംഘടന.... പിന്നീട് ഐക്യരാഷ്ട്ര സംഘടന യുടെ ആഹ്വാനപ്രകരം 'ദാരിദ്ര്യത്തിനുംപട്ടിണിക്കുംഎതിരെയുള്ളപ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുക ' എന്ന ലക്ഷ്യത്തോടെ 1979 മുതൽ ഒക്ടോബർ 16 ' ലോക- ഭക്ഷ്യ ദിനമായി ആചരിക്കുന്നു.  .....

ഓർക്കുക.... പ്രാണവായു പോലെ വെള്ളം പോലെ അത്യാവശ്യമാണ് ഒരോ മനുഷ്യനും ഭക്ഷണം.. അതവൻ്റെ ജീവിക്കാനുള്ള അവകാശമാണ്. .. ഇവിടെ ആവശ്യത്തിൽക്കൂടുതൽ ആഹാരം കഴിച്ച്  ബാക്കി വരുന്നവ  വലിച്ചെറിഞ്ഞ് നടപ്പാത പോലും മലിനമാക്കി ജീവിത ശൈലീ രോഗങ്ങൾ വാരിക്കൂട്ടുന്ന വലിയൊരു വിഭാഗം സഹോദരങ്ങളോട് .....ഒന്ന് കണ്ണ് തുറന്നു നോക്കുക....പോഷകാഹാരം പോയിട്ട്, ആവശ്യത്തിന് , വിശപ്പടക്കാൻ പോലും ഭക്ഷണം കിട്ടാതെ 200 കോടിയോളം ജനങ്ങൾ ഇന്നും ഈ ദിവസവും ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട് എന്ന് തിരിച്ചറിയുക .... ആഹാരം വലിച്ചെറിയാൻ ഉള്ളതല്ല ......വയറു നിറയെ കഴിക്കാനുള്ളവന് അന്നദാനം നടത്താനും ഉള്ളതല്ല... വിശക്കുന്നവന്, ആഹാരം ആവശ്യമുള്ള വന് ഒരു നേരത്തെ ആഹാരം എത്തിച്ചുകൊടുക്കാൻ കഴിഞ്ഞാൽ അതിലും വലിയൊരു പ്രാർത്ഥന വേറെയില്ല.. വേറൊരു പുണ്യവും തേടി പോകേണ്ടതില്ല ......🙏🙏🙏 എല്ലാവർക്കും ആ മനസ്സുണ്ടാകട്ടെ...

സരസ്വതി കെ
(സംസ്ഥാന സെക്രട്ടറി, കേരളാ ഗവ.ഫാർമസിസ്റ്റ് അസോസിയേഷൻ )

Previous Post Next Post