ഖത്തർ :- പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ മൂരിയത്തു ജമാഅത്ത് മഹൽ കൂട്ടായ്മയുടെ സജീവ പ്രവർത്തകനും തുടക്കം മുതൽ കമ്മറ്റിയുടെ ട്രഷറുമായിരുന്ന പള്ളിപ്പറമ്പിലെ കൈപ്പയിൽ അബ്ദുല്ലക്ക് കമ്മറ്റി യാത്രയയയപ്പും ഉപഹാരവും നൽകി ആദരിച്ചു .
പ്രസിഡന്റ് ഇ.കെ . അയൂബ് ഹാജിയുടെ വസതിയിൽ ചേർന്ന യാത്രയയപ്പ് യോഗം പ്രസിഡന്റ് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയും അംഗങ്ങൾക്കിടയിൽ നടത്തി വന്ന പലിശരഹിത വായ്പയിലും മറ്റു ചാരിറ്റി പ്രവർത്തനങ്ങളിലും അബ്ദുള്ള നിർവഹിച്ചു പോന്ന ആത്മാർത്തതയെക്കുറിച്ചും മറ്റും പ്രത്യേകം എടുത്തുപറയുകയുണ്ടായി .
തുടർന്ന് ഇ.കെ.ഉമർഫാറൂക് , ഹാരിസ് നെല്ലിക്കാപ്പാലം ,എ. പി .ലത്തീഫ് , ഹിഷാം കക്കാട് , അനീസ് കൊടിപോയിൽ തുടങ്ങിയവർ അബ്ദുല്ലയുടെ പ്രവർത്തന രീതിയെകുറിച്ചും , ഇതിൽനിന്നും പാഠമുൾക്കൊള്ളേണ്ട പ്രാധാന്യത്തെ കുറിച്ചും എടുത്തു പറഞ്ഞു സംസാരിക്കുകയുണ്ടായി .