തളിപ്പറമ്പ് താലൂക്ക് ശാസ്ത്ര ക്ലാസ്സിൽ നാലാം ദിനത്തിൽ കെ.കെ രവി മാസ്റ്റർ ക്ലാസെടുത്തു


മയ്യിൽ :-   
മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറിയിൽ നടന്ന് വരുന്ന നാലാം ദിന തളിപ്പറമ്പ് താലൂക്ക്   ശാസ്ത്ര ക്ലാസ്സിൽ  കെ.കെ രവി മാസ്റ്റർ വിഷയാവതരണം നടത്തി. നാളത്തെ പുതുലോകം എന്നതായിരുന്നു വിഷയം. 

വികസനത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ മാറേണ്ടതുണ്ടു. കൂടുതൽ നികുതി വരുമാനം കണ്ടെത്തുമ്പോഴാണ് രാജ്യത്തിൻ്റെ സമ്പദ് ഘടന ശക്തപ്പെടുക എന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ ഒര് വൈജ്ഞാനിക സമൂഹമായി മാറണം അദ്ദേഹം ചൂണ്ടിക്കാട്ടി.കേരള ശാസ്ത്രസാഹിത്യ പരിഷത്തും കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.

അജയൻ വളക്കൈയുടെ സ്വാഗതഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ കെ.കെ ഭാസ്കരൻ(പ്രസിഡണ്ട് സി.ആർ.സി) അദ്ധ്യക്ഷത വഹിച്ചു.

പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, സി.കെ അനൂപ് ലാൽ, പി.സൗമിനി ടീച്ചർ, ബാലകൃഷ്ണൻ മുതുകുട, മോഹൻദാസ് പി.വി, പി.കെ പ്രഭാകരൻ, വാസുദേവൻ ഇ.എ, പി.പി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.ടി.വി  ജയകൃഷ്ണൻ(പ്രസിഡണ്ട്, തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സ്വാഗതവും ,കെ.വി യശോദ ടീച്ചർ നന്ദിയും പറഞ്ഞു.

Previous Post Next Post