യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കൺവെൻഷനും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു

 

കുറ്റ്യാട്ടൂർ :-
യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കൺവെൻ ചെക്കികുളം രാധാകൃഷ്ണ യു പി സ്കൂളിൽ വച്ച് നടന്നു.ചടങ്ങിൽ അമൽ കുറ്റ്യാട്ടൂരിൻ്റ നേതൃത്വത്തിലുള്ള പുതിയ മണ്ഡലം കമ്മിറ്റി സ്ഥാനമേറ്റെടുത്തു.

മുൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സുശാന്ത്‌ മടപ്പുരക്കലിന്റെ അധ്യക്ഷതയിൽ മുൻ ഡി സി സി പ്രസിഡന്റ്‌ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ് മുഖ്യ പ്രഭാഷണം നടത്തി.

 DCC ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി വി രാഹുൽ, ജില്ലാ സെക്രട്ടറി ശ്രീജേഷ് യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡണ്ട് നിസാം കൊളച്ചേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ എം ശിവദാസൻ, ബ്ലോക്ക് സെക്രട്ടറി എംവി ഗോപാലൻ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ വി പദ്മനാഭൻ മാസ്റ്റർ,എം വി ഗോപാലൻ നമ്പ്യാർ  മണ്ഡലം പ്രസിഡന്റ്‌ മാരായ കെ സത്യൻ, പി വി സതീശൻ ,വാർഡ് മെമ്പർമാരായ എ.കെ ശശിധരൻ യൂസഫ് പാലക്കൽ തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു.

യൂത്ത് കോൺഗ്രസ്‌ നിയുക്ത കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ്‌ അമൽ കുറ്റ്യാട്ടൂർ നന്ദി പറഞ്ഞു.




Previous Post Next Post