നാറാത്ത്:-നിടുവാട്ട് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ ആറാം പീടികയിൽ പ്രവർത്തനമാരംഭിക്കുന്നമർഹൂം സി പി അബ്ദുള്ള മൗലവി വായന ശാല & ഗ്രന്ഥാല യത്തിന് പുസ്തക ശേഖരം കൈമാറി.
നാറാത്ത് പഞ്ചായത്ത് വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്തിന്റെ അദ്ധ്യക്ഷതയിൽ കമ്പിൽ ശാഖ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മഹറൂഫ് കമ്പിൽ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ പി പി യിൽ നിന്നും വായനശാല സെക്രട്ടറി നൂഹ് കണ്ണാടിപ്പറമ്പ് പുസ്തക ശേഖരം ഏറ്റുവാങ്ങി.
അതിഥികൾക്ക് കമ്പിൽ ശാഖ യൂത്ത് ലീഗ് കമ്മിറ്റി യുടെ സ്നേഹ സമ്മാനം വാർഡ് മെമ്പർ കൈമാറി.
അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി ആറാം പീടിക,അഴീക്കോട് മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സുഹൈൽ കമ്പിൽമുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് നൗഫീർ കെ സി,ആറാം പീടിക യൂത്ത് ലീഗ് സെക്രട്ടറി സുഫീൽ ആറാംപീടിക, ചന്ദ്രിക നാറാത്ത് പഞ്ചായത്ത് കോർഡിനേറ്റർ ഹാരിസ് ആറാം പീടിക, STCC ജോയിന്റ് സെക്രട്ടറി മനാഫ് കമ്പിൽ ചടങ്ങിന് സാക്ഷിയായി.