കർഷക പ്രതിഷേധത്തിനു നേരെ നടന്ന ക്രൂരത ; ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി


ചേലേരി :-
ഉത്തര പ്രദേശിലെ  കര്‍ഷക സമരക്കാർക്കിടയിലേക്ക്  വാഹനം ഇടിച്ചുകയറ്റി കർഷകസമര പോരാളികളെ കൊലപ്പെടുത്തുകയും ഇവരെ സന്ദർശിക്കാനായി ലകിം പൂർ ഖേദിയിൽ കൊല്ലപ്പെട്ട കർഷകരുടെ വീട് സന്ദർശിക്കാനെത്തിയ  പ്രിയങ്കാ ഗാന്ധിയെ ഉത്തര പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

ചേലേരി മുക്കിൽ നടന്ന പ്രതിഷേധ പ്രകടനത്തിനും പൊതുയോഗത്തിനും ചേലേരി മണ്ഡലം പ്രസിഡൻറ് എൻ വി പ്രേമാനന്ദൻ, ദളിത് കോൺഗ്രസ്സ് സംസ്ഥാന ജന.സെക്രട്ടറി ദാമോദരൻ കൊയ്ലേരിയൻ ,ചേലേരി മണ്ഡലം വൈസ് പ്രസിഡൻ്റ് മുരളീധരൻ മാസ്റ്റർ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി  പി കെ രഘുനാഥൻ, മണ്ഡലം സെക്രട്ടറി ഇ പി മുരളീധരൻ എന്നിവർ നേതൃത്വം നൽകി.



Previous Post Next Post