മുല്ലക്കൊടി കൊ-ഓപ്പ് റൂറൽ ബേങ്ക് ഉന്നത വിജയികളെ അനുമോദിച്ചു


കമ്പിൽ :-
മുല്ലക്കൊടി കൊ-ഓപ്പ് റൂറൽ ബേങ്ക്  SSLC ,+2 ഉന്നത വിജയികളെ അനുമോദിച്ചു.കമ്പിൽ സായാഹ്ന ശാഖ ,ലേഡീസ് ബ്രാഞ്ച് എന്നിവയുടെ പരിധിയിൽ വരുന്ന കുട്ടികൾക്കാണ് അനുമോദനം നൽകിയത്.

കമ്പിൽ സംഘമിത്ര ഹാളിൽ ചേർന്ന ചടങ്ങിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു.ബാങ്ക് സെക്രട്ടറി ടി.വി വത്സൻ അധ്യക്ഷത വഹിച്ചു.

ശ്രീധരൻ സംഘമിത്ര ആശംസ പ്രസംഗം നടത്തി.കമ്പിൽ ലേഡീസ് ബാങ്ക് മാനേജർ ഗിരിജ സ്വാഗതവും ,സായാഹ്ന ശാഖ മാനേജർ എ.മഹേഷ് നന്ദിയും പറഞ്ഞു.





Previous Post Next Post