മയ്യിൽ:- മയ്യിലിലെ പെട്രോൾപമ്പ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി.
മയ്യിൽ ടൗണിൽ പ്രവർത്തിക്കുന്ന മയ്യിൽ ഫ്യുയൽസ് ജീവനക്കാരായ പി.വി ഷാജി , പ്രദീപൻ എന്നിവരെ മയ്യിൽ സ്വദേശിയായ യുവാവ് പെട്രോൾ പമ്പിൽ വച്ച് മർദ്ദിച്ചതായി മയ്യിൽ സ്റ്റേഷനിൽ പരാതി നൽകി.പി വി ഷാജിയുടെ പരാതിയിൽ മയ്യിൽ പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പെട്രോൾപമ്പ് ജീവനക്കാരനെ മർദ്ദിക്കുന്നതിൻ്റെ CCTV ദൃശ്യങ്ങൾ ഇന്ന് രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു .
തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിൽ കയറി ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.