ഹരിത ഭവനം പദ്ധതി ഉദ്ഘാടനം ചെയ്തു


ചേലേരി : - 
കൊളച്ചേരി പഞ്ചായത്ത് 13-ാം വാർഡ് ചേലേരി സെൻട്രലിൽ ഹരിത ഭവനം പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഗീത.വി.വി.അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ Dr.അഞ്ജു പദ്മനാഭൻ അടുക്കള കൃഷിയെകുറിച്ചുള്ള ബോധവൽകരണ ക്ലാസ് നടത്തി. ശ്രീ.പി. സജീവൻ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. 

ശ്രീ.കെ .പി.ചന്ദ്രഭാനു, ശ്രീ.സി.കെ.ജനാർദ്ദനൻ മാസ്റ്റർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു .പദ്ധതിയിൽ അംഗമായവർക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. കൺവീനർ ശ്രീമതി കെ.വി.ചന്ദ്രിക സ്വാഗതവും ശ്രീ.പി.വി.ദേവരാജൻ നന്ദിയും പറഞ്ഞു.


Previous Post Next Post