പുല്ലൂപ്പി:- ‘പുതിയ യുഗം പുതിയ ചിന്ത’ എന്ന പേരിൽ പുല്ലൂപ്പി ശാഖാ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തക ക്യാംപ് നാളെ നടക്കും.
ഇന്ന് വൈകീട്ട് 6.30ന് പുല്ലൂപ്പി പച്ചരിയന്റകത്ത് മമ്മു നഗറിൽ നടക്കുന്ന ക്യാംപിന്റെ ഉദ്‌ഘാടനം യൂത്ത് ലീഗ് ജില്ലാ ജന. സെക്രട്ടറി പി.സി നസീർ നിർവ്വഹിക്കും. എം.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി എം.കെ അബ്ദുൽ ഹകീം ക്ലാസ്സ് അവതരണം നടത്തും.
പുല്ലൂപ്പി ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് മുഹ് യുദ്ധീൻ ഹുദവി അധ്യക്ഷത വഹിക്കും. അഷ്കർ കണ്ണാടിപ്പറമ്പ, കബീർ കണ്ണാടിപ്പറമ്പ, മഹമൂദ് ഹാജി, അഷ്റഫ് നാറാത്ത്, മുഹമ്മദ് പി.സി, റാഷിദ് കെ, സമീർ, ഇർഷാദ്, സഫ്‌വാൻ പി.സി എന്നിവർ ആശംസാ ഭാഷണം നടത്തും.
പ്രസ്തുത പരിപാടിയിൽ പുല്ലൂപ്പി ശാഖാ യൂത്ത് ലീഗ് സെക്രട്ടറി മഹ്ദി സ്വാഗതവും, അജ്മൽ കെ.പി നന്ദിയും പറയും.