മയ്യിൽ :- തായംപൊയിൽ കാര്യാംപറമ്പിലെ സി പി ദാക്ഷായണിയുടെ സ്മരണക്കായി IRPC മയ്യിൽ ലോക്കൽ ഗ്രൂപ്പിന് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി.
വീൽ ചെയർ , വാക്കർ, എയർ ബെഡ്, ബാക്ക് റെസ്റ്റ്, ഫീഡിംഗ് കിറ്റുകൾ, യൂറിൻ ബാഗുകൾ, അഡൽട്ട് ഡയപ്പർ കിറ്റുകൾ, വെറ്റ് വൈപ്സ് കിറ്റുകൾ തുടങ്ങിയവയാണ് മകൻ സി പി ഷൈജു, മരുമകൾ അഞ്ജു ഭരതൻ എന്നിവർ ചേർന്ന് കൈമാറിയത്.
CPIM മയ്യിൽ ലോക്കൽ സെക്രട്ടറി എം ഗിരീശൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. എം വി സുമേഷ് , പി ദിനീഷ്, കെ കെ റിഷ്ന, വിശ്രുത് എന്നിവർ പങ്കെടുത്തു.