കൊളച്ചേരി :- കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) കൊളച്ചേരി മണ്ഡലം സമ്മേളനം ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് കമ്പിൽ എം എൻ ചേലേരി സ്മാരക മന്ദിരത്തിൽ വച്ച് നടക്കും
ചടങ്ങ് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്യും .
ചടങ്ങിന് കെ എസ് എസ് പി എ കൊളച്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ മുരളീധരൻ മാസ്റ്റർ അധ്യക്ഷത വഹിക്കും .
കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യം ,ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പ്രേമാനന്ദൻ ,കെ എസ് എസ് പി എ സംസ്ഥാന കൗൺസിൽ അംഗം സി ശ്രീധരൻ മാസ്റ്റർ ,കെ എസ് എസ് പി എ ജില്ലാ കമ്മിറ്റി അംഗം കെ പി ശശിധരൻ ,കെ എസ് എസ് പി എ ബ്ലോക്ക് പ്രസിഡണ്ട് പി കെ പ്രഭാകരൻ മാസ്റ്റർ ,കെ എസ് എസ് പി എ ബ്ലോക്ക് വനിതാ ഫോറം കൺവീനർ സി ഒ ശ്യാമള ടീച്ചർ ,കെ എസ് എസ് പി എ ട്രഷറർ സി വിജയൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും .
സമ്മേളനത്തിൽ വെച്ച് പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്ക് അവതരണവും പുതിയ കമ്മിറ്റി രൂപീകരണവും നടക്കും .