SSLC, Plus Two ഉന്നത വിജയം നേടിയവരെ ആദരിച്ചു


കണ്ണാടിപ്പറമ്പ് :-
പ്രവാസി സ്വാശ്രയ സംഘം കണ്ണാടിപ്പറമ്പ് സെൻട്രൽ യൂണിറ്റിന്റെ വാർഷീക ജനറൽ ബോഡി യോഗത്തിൽ SSLC, plus two ഉന്നത വിജയം നേടിയ സ്വാശ്രയ സംഘം മെമ്പർമാരുടെ, മക്കളെ പ്രവാസി സംഘം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സ്ഥാപക നേതാവുമായ കെ. ബാലകൃഷ്ണൻ ഉപഹാരം നൽകി അനുമോദിച്ചു.

യോഗം  പ്രവാസി സംഘം ഏരിയ സെക്രട്ടറിയും സ്വാശ്രയ സംഘം ജില്ലാ കമ്മിറ്റി അംഗവുമായ പി സി നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് പി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പ്രവാസി സംഘം ഏരിയ കമ്മിറ്റി അംഗങ്ങളായ മനോജ്‌, രാജീവൻ പി പി,  വില്ലേജ് സെക്രട്ടറി ഗിരീഷ്. കെ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

 മെമ്പർമാർക്ക് പി സി നാരായണൻ, കെ. ബാലകൃഷ്ണൻ എന്നിവർ ചേർന്ന് ഗിഫ്റ്റുകൾ വിതരണം ചെയ്തു.


Previous Post Next Post