ചേലേരി :- ഹരിതഗ്രാമം ചേലേരി CSC (കോമൺ സർവ്വീസ് സെൻ്റർ) യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇ-ശ്രം പോർട്ടൽ രജിസ്ട്രേഷൻ ക്യാമ്പ് ചേലേരിമുക്ക് സി.എച്ച്. മുഹമ്മദ്കോയ സ്മാരക സൗധത്തിൽ വെച്ച് നാളെ (ഞായറാഴ്ച്ച) രാവിലെ 10 മണി മുതൽ നടക്കും.
രാജ്യത്തെ അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കുമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഇ-ശ്രം രജിസ്ട്രേഷന് വേണ്ടി തൊഴിലുറപ്പ്, കെട്ടിട നിർമാണം, തയ്യൽ, മോട്ടോർ വാഹന തൊഴിലാളി, കുടുംബശ്രീ അംഗങ്ങൾ, ഹെഡ് ലോഡ് വർക്കേഴ്സ്, കച്ചവടക്കാർ, കർഷകർ, വീട്ടുജോലിക്കാർ, ട്യൂഷൻ ട്യൂട്ടേഴ്സ്, വുഡ് പോളിഷ് പണിക്കാർ, വൈറ്റ് വാഷ് ചെയ്യുന്നവർ, പന്തൽ & ഡക്കറേഷൻ ജോലി ചെയ്യുന്നവർ, വാർപ്പ് ജോലിക്കാർ, കടകളിൽ സെയിൽസ്മാൻമാരായി പണിയെടുക്കുന്നവർ, വീടുകളിൽ നിന്നും ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യുന്നവർ, അലൂമിനിയം & ബെൽഡിംഗ് ജോലി ചെയ്യുന്നവർ തുടങ്ങി എല്ലാ വിഭാഗം തൊഴിലാളികൾക്കുമായി പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പ്.
ESI, EPF എന്നിവ ഇല്ലാത്ത 16 വയസ്സ് മുതൽ 59 വയസ്സ് വരെയുള്ള തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷന് വരുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ:
1.ആധാർ കാർഡ്
2.മൊബൈൽ നമ്പർ
3.ബാങ്ക് പാസ് ബുക്ക്
4.നോമിനിയുടെ പേര്
5.നോമിനിയുടെ ഡേറ്റ് ഓഫ് ബർത്ത്