ക്രമം തെറ്റിയ വോട്ടർ പട്ടികയ്ക്ക് പകരം കുറ്റമറ്റ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് BLO അസോസിയേഷൻ തളിപ്പറമ്പ് നിയോജക മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു


തളിപറമ്പ് :- 
ബി എൽ ഒ അസോസിയേഷൻ തളിപ്പറമ്പ് നിയോജക മണ്ഡലം സമ്മേളനം  തളിപ്പറമ്പ് മുൻസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ ഓമന അധ്യക്ഷത വഹിച്ചു.

സ്പെഷൽ സമ്മറി റിവിഷൻ ഉൾപ്പെടെയുളള ജോലിക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക, ക്രമം തെറ്റിയ വോട്ടർ പട്ടികയക്ക് പകരം കുറ്റമറ്റ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക, ഇലക്ഷൻ സമയത്ത് ബി എൽ ഒ മാർക്ക് പോളിങ്ങ് ഉദ്യോഗസ്ഥർക്കൊപ്പം ബൂത്തുകളിൽ ഇരിപ്പിടം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ അടങ്ങിയ പ്രമേയം സമ്മേളനം അംഗീകരിച്ചു.

ജില്ല സെക്രട്ടറി കെ പി ബാലകൃഷ്ണൻ,ജില്ലാ ട്രഷറർ ടി രമേശൻ, ജില്ല വൈസ് പ്രസിഡന്റ് എം കെ അശോക് കുമാർ, പി അജിതകുമാരി, സി റീത്ത എന്നിവർ ആശംസ നേർന്നു സംസാരിച്ചു

ജില്ലാ പ്രസിഡന്റ് പി വി സഹീർ സംഘടനാ റിപ്പോർട്ടും  ,സെക്രട്ടറി പി കെ പ്രഭാകരൻ നിയോജക മണ്ഡലം പ്രവര്‍ത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കെ സി രാമചന്ദ്രൻ,കെ ഭാനുമതി,എ പി കെ വിനോദ്,ഒ മൊയ്തു,കെ ഉഷാകുമാരി,സീന ടി, സി ലക്ഷ്മണൻ, സി വിജയൻ,ടി ഗംഗാധരൻ എന്നിവർ സംസാരിച്ചു.

വി വി മോഹനനെ  രക്ഷാധികാരിയായും  പ്രസിഡൻ്റായി കെ ഓമന, സെക്രട്ടറിയായി പി കെ പ്രഭാകരൻ , ട്രഷററായി കെ ഷജീഷ്, വൈസ് പ്രസിഡന്റുമാരായി കെ സി രാമചന്ദ്രൻ, കെ ഉഷാകുമാരി  ജോയിന്റ് സെക്രട്ടറിമാരായി എം മുഹമ്മദ്അനീസ്, ടി ബി വത്സല എന്നിവരെ   തെരഞ്ഞെടുത്തു.

വി വി മോഹനൻ സ്വാഗതവും,എം മുഹമ്മദ്അനീസ് നന്ദിയും പറഞ്ഞു.

Previous Post Next Post