മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി പുസ്തകാവതരണം നടത്തി


മയ്യിൽ :- 
കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി ഒ.എം.ഡി വായനാവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകാവതരണം നടത്തി. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ വിജയകുമാർ പരിയാരത്തിൻ്റെ ഈയിടെ പുറത്തിറങ്ങിയ കവിതാ സമാഹാരം "കാല പുസ്തകം" സദസ്സിന് പരിചയപ്പെടുത്തി ചർച്ചക്ക് വിധേയമാക്കിയത് കെ.വി യശോദടീച്ചറാണ്.

സമൂഹത്തിൽ നിരന്തരം ഇടപെടുന്ന ഒരാളുടെ ആധിയാണ് അദ്ദേഹത്തിൻ്റെ കവിതയിൽ മിന്നി മറിയുന്നതെന്ന് ടീച്ചർ പറഞ്ഞു. തുടർന്നു നടന്ന ചർച്ചയിൽ സി.കെ മോഹനൻ മാസ്റ്റർ, പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ , വി.പി ബാബുരാജ്, പി.കെ അരവിന്ദൻ മാസ്റ്റർ, എന്നിവർ പങ്കെടുത്തു.

കവി വിജയകുമാറിൻ്റെ മറുഭാഷണത്തിൽ കവിതകളെ വിലയിരുത്തേണ്ടത് വായനക്കാരാണെന്ന് സൂചിപ്പിച്ചു. ചടങ്ങിൽ പി.ദിലീപ് കുമാർ ( വായനാ വേദി ചെയർമാൻ) സ്വാഗതവും, കെ.കെ ഭാസ്ക്കരൻ (പ്രസി.സി.ആർ.സി) അദ്ധ്യക്ഷതയും ,പി.കെ പ്രഭാകരൻ (സെക്ര. സി.ആർ.സി) നന്ദിയും രേഖപ്പെടുത്തി.



Previous Post Next Post