കമ്പിൽ :- സി.കെ.മൊയ്തു ഹാജിയുടെ രണ്ടാം ചരമവാർഷികം കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. കമ്പിൽ എം.എൻ. മന്ദിരത്തിൽ നടന്ന അനുസ്മരണ യോഗം DC.C. ജനറൽ സിക്രട്ടറി രജിത്ത് നാറാത്ത് ഉൽഘാടനം ചെയ്തു . ഡി.സി.സി ജനറൽ സിക്രട്ടറി അഡ്വ: കെ.സി. ഗണേശൻ മുഖ്യപ്രഭാഷണം നടത്തി .ബ്ലോക്ക് പ്രസിഡണ്ട് കെ.എം. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.
ദാമോദരൻ കൊയിലേരിയൻ , വി.പത്മനാഭൻ മാസ്റ്റർ, സി.എച്ച് മൊയ്തീൻ കുട്ടി, എൻ.വി. പ്രേമാനന്ദൻ ,കെ.ബാലസുബ്രഹ്മണ്യൻ , ഇർഷാദ് എടക്കൈ , തുടങ്ങിയവർ സംസാരിച്ചു.
സി.ശ്രീധരൻ മാസ്റ്റർ സ്വാഗതവും, മജീദ് പഴശ്ശി നന്ദിയും പറഞ്ഞു.