കമ്പിൽ തെരു കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം; രണ്ടുപേർ അറസ്റ്റിൽ


മയ്യിൽ:-
ഒറ്റ നമ്പർ ചൂതാട്ടം പോലീസ് നിരീക്ഷണത്തിനിടെ കൊളച്ചേരി സ്വദേശി ഹരിദാസൻ , ചെറുപഴശി സ്വദേശി  ടി വി സിയാദ്  എന്നിവർ പിടിയിലായി. മയ്യിൽ പോലീസ് ഇൻസ്പെക്ടർ പി.കെ.മോഹിതിന്റെ നേതൃത്വത്തിൽ എസ്.ഐ.കെ.പി.മനോജ്, ഗ്രേഡ് എസ്.ഐ.വിനോദ് എന്നിവരടങ്ങിയ സംഘമാണ്  ഇവരെ പിടികൂടിയത്.

കമ്പിൽ തെരു  റോഡിൽ ചൂതാട്ടം നടക്കുന്നുണ്ടെന്ന  രഹസ്യ വിവരത്തെ തുടർന്ന് മയ്യിൽ പോലീസ് ഇന്നലെ രാത്രി 7 മണിയോടെ നടത്തിയ റെയ്ഡിലാണ് ഇവർ പിടിലായത്. മൂന്ന് പേർ ഉണ്ടായതിൽ ഒരാൾ ഓടി രക്ഷപ്പെട്ടു.

 ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് നോട്ടുബുക്കിൽ നമ്പർകുറിച്ച് ഫോൺ മുഖാന്തിരമായിരുന്നു ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം. പ്രതികളിൽ നിന്ന് 81,000 രൂപയും ഒറ്റ നമ്പർ കുറിപ്പടിക്കായി സൂക്ഷിച്ച നോട്ടുബുക്കും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും .


Previous Post Next Post