മയ്യിൽ :- രാജ്യത്തെ പഞ്ചായത്തുകൾ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ സംബന്ധിച്ച് കേന്ദ്ര പഞ്ചാ യത്ത് രാജ് വകുപ്പ് മൈസൂ രുവിൽ നടത്തിയ ഓപ്പൺ സെമിനാറിൽ കേരളത്തെ പ്രതിനിധീകരിച്ചവരിൽ മയ്യിൽ പഞ്ചായത്ത് പ്രസി ഡന്റ് കെ.കെ.റിഷ്ന. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 80 പ്രതിനിധികൾ പങ്കെടുത്ത ശിൽപശാലയിലെ രണ്ടു വനിതകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉത്തരാ ഖണ്ഡിൽ നിന്നായിരുന്നു രണ്ടാമത്തെ വനിതാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത്.
ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ്, തൃശൂർ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ എന്നിവരായിരുന്നു സെമി നാറിൽ പങ്കെടുത്ത സംസ്ഥാനത്തുനിന്നു പങ്കെടുത്ത മറ്റു പഞ്ചായത്ത് പ്രസിഡന്റുമാർ.
പ്രാദേശിക ഭരണ രംഗത്ത് മറ്റ് സംസ്ഥാനങ്ങ ളേക്കാൾ ബഹുദൂരം മുന്നിലാണെന്നു മനസ്സിലാക്കാൻ സഹായിക്കുന്നതായിരുന്നു സെമിനാർ എന്നു റിഷ്ന പറഞ്ഞു. തദ്ദേശ വകുപ്പിന്റെ വാതിൽപ്പടി സേവന പരിപാടിയും അതിദാരിദ്ര്യ സർവേയും സിറ്റിസൻ പോർട്ടലും ഐബിഎം എസും ഉൾപ്പെടെ പഞ്ചായത്തിലൂടെ കേരള ത്തിൽ ലഭ്യമാക്കുന്ന 250 സേവനങ്ങൾ കേരളം അവതരിപ്പിച്ചു. കേരളത്തിൽ നിന്ന് ഒരുപാട് പഠി ക്കാനുണ്ടെന്ന് മറ്റുള്ളവരുടെ പ്രതികരണം അഭി മാനം പകരുന്നതായിരുന്നു.
വിവിധ സേവനങ്ങൾ പഞ്ചായത്തുകളിലൂടെ സമയബന്ധിതമായി നൽകുമെന്ന പ്രഖ്യാപന ത്തോടെ മൈസൂരു ചാർട്ടർ ഒപ്പുവച്ചു.